കലോത്സവ വേദികള്‍ക്ക് വേറിട്ട പേരുകള്‍

0

വേദികളില്‍ താള ചടുലതകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ ഇത്തവണ കലോത്സവ വേദിക്കുമുണ്ടൊരു വേറിട്ട പ്രത്യേകത.വേദികള്‍ക്കിട്ടിരിക്കുന്ന പേരുകളാണ് കലോത്സവം വേറിട്ട മാതൃകയായത്.വയനാട്ടിലെ സാംസ്‌കാരിക തനിമയും സാഹിത്യ ഭാഷയുമൊക്കെ കലര്‍ന്ന പേരുകള്‍ നല്‍കിയാണ് ഇത്തവണത്തെ കലോത്സവം പ്രോഗ്രാം കമ്മിറ്റി വേറിട്ടതാക്കിയത്.തീക്കാറ്റ്,റിയര്‍വ്യു,ഭാഷ,കനവ്,പുഴ,ചുരം,ദേശാന്തരങ്ങള്‍,കാവേരി, ഉറാട്ടി, വല്ലി, പൗര്‍ണ്ണമി,നദി,കാവേരി,കോന്തല, വാതായനം, ജഡ്ജസ് പ്ലീസ് നോട്ട്,സമം,നെല്ല്,പുസ്തകം,ഹൈമവതം,പെണ്‍പ്രാവ്,ഹൃദയം പി.ഒ തുടങ്ങി വയനാടിന്റെ സാഹിത്യത്തിന്റെയും സാംസ്‌ക്കാരികതയുടെയും ഓര്‍മ്മപ്പെടുത്തലുകളാണ് ഒരോ വേദിയുടെ നാമങ്ങള്‍. പതിവ് കലോത്സവങ്ങളില്‍ നിന്നും ഇത്തരം പേരുകള്‍ കണ്ടെത്തിയതും പ്രോഗ്രാം കമ്മിറ്റിയാണ്. പേര് പ്രഖ്യാപനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.ജികെഎം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.പി. മാര്‍ട്ടിന്‍ അധ്യക്ഷനായിരുന്നു.നഗരസഭ കൗണ്‍സിലര്‍ വി.യു ജോയി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.ബി. സിമില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!