പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തീ കൊളുത്തി മരിച്ച സംഭവം; എസ്.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തുന്നു
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച സംഭവത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ആരോപിച്ച് ദ്വാരക സ്‌കൂളിലേക്ക് എസ്.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. തരുവണ പാലിയണ ചെമ്പോക്കണ്ടി വിനോദിന്റെ മകന്‍ വൈഷ്ണവ് (16) ആണ് മരിച്ചത്. ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെയാണ് സംഭവം.