ഇഎംഎസ് ഗ്രന്ഥാലയ കെട്ടിടം ഉദ്ഘാടനം ചെയ്തു
മാനന്തവാടി ചൂട്ടക്കടവില്‍ ഇഎംഎസ് ഗ്രന്ഥാലയ കെട്ടിടം ഉദ്ഘാടനം ചെയ്തു.എംഎല്‍എ ഒ.ആര്‍.കേളു ഉദ്ഘാടനം ചെയ്തു.
ഇഎംഎസിന്റെ ഫോട്ടോ ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിനും, കുട്ടികളുടെ ലൈബ്രറി ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലിയും, അക്ഷരദീപം തെളിയിക്കല്‍ കണിയാരം കത്തീഡ്രല്‍ വികാരി ഫാദര്‍ സണ്ണി മഠത്തിലും നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പ്രതിഭകളെ ആദരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.ടി.വിനു അധ്യഷനായിരുന്നു. ജില്ലാലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍ മുഖ്യപ്രഭാഷണം നടത്തി. .പി.സുരേഷ്ബാബു, പി.രാജന്‍, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.വി.എസ് മൂസ, കൗണ്‍സിലര്‍മാരായ ശാരദ സജീവന്‍, ഷൈനി ജോര്‍ജ്, പി.വി.ജോര്‍ജ് തുടങ്ങി സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ നേതാകള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെട്ടിടോദ്ഘാനത്തോടനുബന്ധിച്ച് വടംവലി, മുതിര്‍ന്നവരുടെയും യുവാക്കളുടെയും കലാകായിക മത്സരങ്ങള്‍, പ്രാദേശിക പരിപാടി, വിളംബരജാഥ,കലാസന്ധ്യ തുടങ്ങിയവ നടന്നിരുന്നു.