വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം കല്‍പ്പറ്റയിലെ വിവിധ സ്‌കൂളുകളില്‍ നടക്കും.കലോല്‍സവത്തിനു മുന്നോടിയായി കല്‍പ്പറ്റ നഗരത്തില്‍ വിളംബര ജാഥ നടത്തി.23ന് രാവിലെ 11 മണിക്ക് അഡ്വ. ടി സിദ്ദീഖ് എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും.3000 ത്തോളം മത്സരാര്‍ത്ഥികള്‍ സ്റ്റേജ് മത്സരങ്ങളില്‍ പങ്കെടുക്കും. സ്റ്റേജിതര മത്സരങ്ങളില്‍ 1900ത്തോളം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.വിളംബര ജാഥക്ക്സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാവിയോ ഓസ്റ്റിന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി. മോഹനന്‍എന്നിവര്‍ നേതൃത്വം നല്‍കി.സ്‌കൂള്‍ പ്രധാന അധ്യാപകന്‍ അനില്‍ കുമാര്‍ എം കെ, പി ടി എ പ്രസിഡന്റ് ഷാജു കുമാര്‍, ടി വി രവീന്ദ്രന്‍, ബിനീഷ് കെ ആര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.മണി എന്നിവര്‍ നേതൃത്വം നല്‍കി.