അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് നവംബര്‍ 10 മുതല്‍ 14 വരെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ കേരളോല്‍സവം സമാപിച്ചു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ടാഗോര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിനു സൗഖ്യ ക്ലിനിക്ക് സ്‌പോണ്‍സര്‍ ചെയ്ത വിന്നേഴ്‌സ് കപ്പും,രണ്ടാം സ്ഥാനം നേടിയ ടൗണ്‍ ടീം തോമാട്ടുചാലിനു മിക്കി ഫാന്‍സി സ്‌പോണ്‍സര്‍ ചെയ്ത റണ്ണേഴ്‌സ് കപ്പും വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇഗ ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു.സമാപന യോഗത്തില്‍ വൈ: പ്രസിഡണ്ട് കെ ഷമീര്‍ അധ്യക്ഷനായിരുന്നു.ജെസ്സിജോര്‍ജ്, ഷീജബാബു.TB സെനു, NC കൃഷ്ണകുമാര്‍ ,എല്‍ദോ പോത്തുകെട്ടി എന്നിവര്‍ സംസാരിച്ചു. മനോജ് കുമാര്‍ VK സ്വാഗതവും അസി: സെക്രട്ടറി സ്മിജിത്ത് നന്ദിയും പറഞ്ഞു. സമാപനത്തോടനുബന്ധിച്ച് വീര പഴശി കളരി സംഘം പോഗ്രാം അവതരിപ്പിച്ചു