കാവ്യകേളി മത്സരത്തില്‍ എ ഗ്രേഡുമായി ശിവപ്രിയ
ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാവ്യകേളി മത്സരത്തില്‍ എ ഗ്രേഡ് നേടി ശിവപ്രിയ. മാനന്തവാടി ഗവ. ഹൈസ്‌കൂളിലെ 10-ാം ക്ലാസ്സ് വിദ്യര്‍ത്ഥിനിയാണ്. മാനന്തവാടി ഹൈസ്‌ക്കൂളിലെ മലയാള അധ്യാപകന്‍ സഹദേവന്‍ സാറിന്റെ ശിക്ഷണത്തിലാണ് കാവ്യകേളി പഠിക്കുന്നത്. മാനന്തവാടി സബ് കളക്ടര്‍ ഓഫീസിലെ ജീവനക്കാരനായ അനില്‍ കുമാറിന്റെയും സന്ധ്യയുടെയും മകളാണ് ശിവപ്രിയ. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാവ്യകേളി മത്സരത്തിന് രണ്ടാം തവണയാണ് എ ഗ്രേഡ് ലഭിക്കുന്നത്.