ഇന്ന് ലോക പ്രമേഹദിനം
ഇന്ന് നവംബര്‍ 14, ലോക പ്രമേഹദിനം. പ്രമേഹ ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹ ദിനത്തിന്റെ തീം. പ്രമേഹത്തെ തുടക്കത്തിലേ നിയന്ത്രിച്ചില്ലെങ്കില്‍ അത് മറ്റ് പല അസുഖങ്ങള്‍ക്കും വഴിവെയ്ക്കും.പ്രമേഹ രോഗികളുടെ എണ്ണംനിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ കൂടുകയാണ.്ഈ അവസ്ഥ തുടക്കത്തിലേ നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ അത് മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകും.ലോക പ്രമേഹദിനം (World Diabetes Day 2021): വര്‍ഷംതോറും പ്രമേഹ രോഗികളുടെ എണ്ണം ആശങ്ക പരത്തുന്ന വിധം വര്‍ധിയ്ക്കുകയാണ്. പ്രമേഹം മറ്റ് പല അസുഖങ്ങള്‍ക്കും വഴിവെയ്ക്കും എന്നതിനാല്‍ ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന പ്രമേഹം തികച്ചും അപകടകാരി തന്നെയാണ്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വരുമാനം വളരെ കുറഞ്ഞ രാജ്യങ്ങളിലും സാധാരണ വരുമാനമുള്ള രാജ്യങ്ങളിലുമാണ് പ്രമേഹ രോഗികളുടെ എണ്ണം നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ വര്‍ധിയ്ക്കുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ മുഴുവന്‍ മനുഷ്യരെയും ബാധിയ്ക്കുന്ന രീതിയിലേയ്ക്ക് പ്രമേഹം വ്യാപിയ്ക്കും.
പ്രമേഹത്തിന് പിന്നില്‍:
രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ അത് നിയന്ത്രിയ്ക്കുന്നത് പാന്‍ക്രിയാസിന്റെ ജോലിയാണ്. അതത് സമയങ്ങളില്‍ ആവശ്യമുള്ളത്ര ഇന്‍സുലിന്‍ ഉദ്പാദിപ്പിച്ചുകൊണ്ട് പാന്‍ക്രിയാസ് പഞ്ചസാര അളവ് നിയന്ത്രിയ്ക്കും. എന്നാല്‍ തുടര്‍ച്ചയായി അമിതമായ അളവില്‍ പഞ്ചസാര രക്തത്തില്‍ കലരുക വഴി ഈ പ്രവര്‍ത്തനം ക്രമേണ നിര്‍ജ്ജീവാവസ്ഥയിലാകും. അങ്ങനെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് അമിതമായി അടിഞ്ഞുകൂടുന്ന അവസ്ഥയാണ് പ്രമേഹം.
ടൈപ്പ് 1 പ്രമേഹം: പാന്‍ക്രിയാസ് ആവശ്യത്തിന് ഇന്‍സുലിന്‍ ഉദ്പാദിപ്പിയ്ക്കാതെ വരുമ്പോള്‍ സംഭവിയ്ക്കുന്നത്.
ടൈപ്പ് 2 പ്രമേഹം: പാന്‍ക്രിയാസ് ആവശ്യത്തിന് ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ശരീരത്തിന് അത് കാര്യക്ഷമമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണിത്. പലപ്പോഴും അമിതവണ്ണം, വ്യായാമമില്ലായ്മ തുടങ്ങിയവ കാരണമാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്.
പ്രമേഹത്തെ തുടര്‍ന്ന് അനുഭവപ്പെടുന്ന മറ്റ് അസുഖങ്ങള്‍:
കാഴ്ചക്കുറവ്
കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍
ഹൃദയ സ്തംഭനം
സ്‌ട്രോക്ക്
കാലുകളുടെ ബലക്കുറവ്
നല്ല ഭക്ഷണ രീതി പിന്തുടരുകയും ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുകയും ചെയ്തുകൊണ്ട് പ്രമേഹം എന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കും. തുടര്‍ച്ചയായി മരുന്ന് കഴിച്ചും കൃത്യമായി വ്യായാമം ചെയ്തും മറികടക്കാന്‍ കഴിയും.
ആക്‌സസ് ടു ഡയബെറ്റിസ് കെയര്‍:
ഇത്തവണത്തെ പ്രമേഹ ദിനത്തിന്റെ തീം ആക്‌സസ് ടു ഡയബെറ്റിസ് കെയര്‍ എന്നതാണ്. അതായത് എല്ലാവര്‍ക്കും പ്രമേഹരോഗത്തില്‍ നിന്ന് മുക്തി ലഭിയ്ക്കുന്നതിനുള്ള ചികിത്സയും പരിചരണവും ഉറപ്പ് വരുത്തുക. ലോകത്ത് ഇന്‍സുലിന്‍ കണ്ടുപിടിച്ചിട്ട് 100 വര്‍ഷം പിന്നിടുമ്പോഴും ലക്ഷക്കണക്കിനാളുകള്‍ക്ക് അത് ലഭ്യമാകാത്ത അവസ്ഥയുണ്ട്. പ്രമേഹം അനുഭവിയ്ക്കുന്ന ആളുകള്‍ക്ക് നിരന്തരമായ ശ്രദ്ധയും പിന്തുണയും അത്യാവശ്യമാണ്. ഈ അവസ്ഥ മറികടക്കാനുള്ള ചികിത്സയും കുറഞ്ഞ ചെലവില്‍ ലഭ്യമാകണം എന്നതാണ് ആവശ്യം.