സെമിയില്‍ ഇടം തേടി ഇന്ത്യയും പാകിസ്ഥാനും ഇന്നിറങ്ങുന്നു

0

ട്വന്റി 20 ലോകകപ്പില്‍ സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഇന്നിറങ്ങുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സിംബാബ്വേയാണ് ഇന്ത്യയുടെ എതിരാളികള്‍. മെല്‍ബണില്‍ ഉച്ചക്ക് ഒന്നരയ്ക്കാണ് ഇന്ത്യയുടെ മത്സരം. ഓപ്പണര്‍ കെ എല്‍ രാഹുല്‍ ഫോമിലേക്ക് എത്തിയതോടെ ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. മഴകാരണം ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച വേദിയാണ് മെല്‍ബണ്‍. ഇന്ന് മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. ഫാസ്റ്റ് ബൗളര്‍മാരെ തുണക്കുന്നതാണ് മെല്‍ബണിലെ വിക്കറ്റ്. ട്വന്റി 20 ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യയും സിംബാബ്വേയും നേര്‍ക്കുനേര്‍വരുന്നത്. ഇന്ന് ജയിച്ചാല്‍ സെമിയില്‍ ഇംഗ്ലണ്ടായിരിക്കും ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യയുടെ മത്സര ഫലത്തെ ആശ്രയിച്ചാണ് പാകിസ്ഥാന്റെ സെമി പ്രവേശന സാധ്യതകള്‍. അതുകൊണ്ടു തന്നെ ബം?ഗ്ലാദേശിനെതിരെ ജയിക്കുകയും സിംബാബ്വെക്കെതിരെ ഇന്ത്യ തോല്‍ക്കുകയും ചെയ്താല്‍ മാത്രമേ പാകിസ്ഥാന് സെമിയിലെത്താന്‍ സാധിക്കൂ. തങ്ങളെ അട്ടിമറിച്ചതുപോലെ സിംബാബ്വേ ഇന്ത്യയെ തോല്‍പ്പിക്കുന്നതും കിനാവുകാണേണ്ട സ്ഥിതിയാണ് പാകിസ്ഥാന്. കടുത്ത എതിരാളികളെയാണ് പാകിസ്ഥാന് ഇന്ന് നേരിടേണ്ടത്.

സൂപ്പര്‍ 12ലെ മറ്റൊരു ആവേശകരമായ മത്സരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ആവേശത്തിലാണ് ബം?ഗ്ലാദേശ്. കളിക്കളത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ തോല്‍പ്പിച്ച് നാട്ടിലേക്ക് തിരിക്കുകയായിരിക്കും ബം?ഗ്ലാദേശിന്റെ ലക്ഷ്യം. രാവിലെ 9.30നാണ് മത്സരം.

 

Leave A Reply

Your email address will not be published.

error: Content is protected !!