വയനാട്ടിലെ ജനവാസകേന്ദ്രങ്ങളില്‍ തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരംകാണണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം പി കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.ജില്ലയുടെ വിവിധ ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യവും ആക്രമണവും വര്‍ധിച്ചുവരുന്നത് ഭീതിജനകമാണ്. അടുത്തിടെ വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിക്കുന്ന നിരവധി സംഭവങ്ങള്‍ക്ക് വയനാട്‌സാക്ഷ്യം വഹിച്ചിട്ടുണ്ട്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നെന്മേനി പഞ്ചായത്തിലെ ചീരാലിലും, മീനങ്ങാടി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലും വളര്‍ത്തുമൃഗങ്ങള്‍പതിവായി ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ ബീനാച്ചിഎസ്റ്റേറ്റില്‍ കടുവ ഉള്‍പ്പെടെയുള്ള നിരവധി വന്യജീവികള്‍ യഥേഷ്ടം വിഹരിക്കുന്നു എന്ന നിവേദനങ്ങള്‍എനിക്ക് ലഭിച്ചിട്ടുണ്ട്. ഇടതിങ്ങിയ അടിക്കാടുകളും എസ്റ്റേറ്റുകള്‍ക്ക് മതിയായ വേലിയില്ലാത്തതും വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് വരാന്‍ കാരണമാകുന്നു. ഇത് ദേശീയപാതയോട ്‌ചേര്‍ന്നുള്ളതായതിനാല്‍ വാഹനയാത്രക്കാര്‍ക്കും വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്.’ രാഹുല്‍ ഗാന്ധിഎം പി കത്തില്‍ പറയുന്നു.സുല്‍ത്താന്‍ ബത്തേരി ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന, ജനവാസ മേഖലയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ബീനാച്ചി എസ്റ്റേറ്റില്‍ നിന്നും അതുപോലുള്ള വന്‍കിട തോട്ടങ്ങളില്‍ നിന്നുമാണ് വന്യമൃഗങ്ങളില്‍ ഭൂരിഭാഗവും ജനവാസ കേന്ദ്രത്തിലേക്കെത്തുന്നത്. ഇവിടെ വസിക്കുന്ന വന്യമൃഗങ്ങള്‍ക്ക് ജനവാസ കേന്ദ്രങ്ങളില്‍ എളുപ്പത്തില്‍ പ്രവേശിക്കാനാകും.മേല്‍പ്പറഞ്ഞ സംഭവത്തിനുള്ള പ്രതിവിധി എന്ന നിലയില്‍, ബീനാച്ചിയിലെ അടിക്കാടുകളും പുല്ലും ഉടനടി വെട്ടിനീക്കം ചെയ്യാനും വസ്തുവിന് ചുറ്റും കുറഞ്ഞത് 15 അടി ഉയരത്തില്‍ ശക്തമായ ഇരുമ്പ് വേലി സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ. സി ബാലകൃഷ്ണനും ബത്തേരി മണ്ഡലം പ്രസിഡന്റ് സതീഷ് പൂതിക്കാടും രാഹുല്‍ ഗാന്ധി എം പിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കുന്നതിനും ഈ മേഖലയിലെ ജനങ്ങളുടെ ജീവനും ഉപജീവനമാര്‍ഗവും സംരക്ഷിച്ച് സൈ്വര്യജീവിതം ഉറപ്പാക്കുന്നതിനും ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് രാഹുല്‍ ഗാന്ധി എം പി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.