ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു
രക്താര്‍ബുദത്തില്‍ അപൂവ്വ രോഗമായ എന്‍.എച്ച്.എല്‍ രോഗത്താല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കാട്ടികുളം സ്വദേശിനിയായ അനു വി ജോര്‍ജിന്റെ ചികിത്സാര്‍ത്ഥം നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചതായി ചികിത്സാ സഹായ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.്. മജ്ജ മാറ്റിവെക്കല്‍, റേഡിയേഷന്‍, കീമോ തുടങ്ങിയവയെല്ലാം നടത്തി. കാള്‍ ടി സെല്‍ തൊറാപ്പി മാത്രമാണ് ഇനിയുള്ള ഏക പോംവഴി.നവംബര്‍ 15 നുള്ളില്‍ വിദേശത്തെത്തി ചികിത്സ തേടണം.ഉദാരമതികളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതായും ചികിത്സാ കമ്മിറ്റി.
നേഴ്സായി ജോലി ചെയ്ത് വരുന്നതിനിടെ മൂന്ന് വര്‍ഷം മുന്‍പാണ് അനുവിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. രക്താര്‍ഭുതത്തിന്റെ അതിഗുരുതരമായ നോണ്‍ ഫോഡ്ജ കിന്‍സ് ലിംഫോമ എന്ന അപൂര്‍വ്വ രോഗമാണ് അനുവിനെ ബാധിച്ചത്. മജ്ജ മാറ്റിവെക്കല്‍, റേഡിയേഷന്‍, കീമോ തുടങ്ങിയവയെല്ലാം നടത്തി. കാള്‍ ടി സെല്‍ തൊറാപ്പി മാത്രമാണ് ഇനിയുള്ള ഏക പോംവഴി. അതാകട്ടെ വിദേശ രാജ്യങ്ങളില്‍ മാത്രമാണ് ചികിത്സയുള്ളത്. ഒന്നര കോടി രൂപയോളം ചികിത്സയ്ക്ക് ചിലവാകും. നിലവില്‍ ബാംഗ്ലൂരില്‍ കീമോ ചെയ്ത് കൊണ്ടിരിക്കയാണ്. നിര്‍ദ്ധന കുടുംബമായ അനുവിനെ സംബന്ധിച്ച് ചികിത്സാ ചിലവ് താങ്ങാവുന്നതിലും അപ്പുറമാണ്. ഭര്‍ത്താവ് ജോര്‍ജ് ചികിത്സക്കായി അനുവിനൊപ്പമാണ്. മാതാപിതാക്കളും പത്ത് വയസില്‍ താഴെയുള്ള കുഞ്ഞുമടങ്ങുന്നതാണ് കുടുംബം. നവംബര്‍ 15 നുള്ളില്‍ വിദേശത്തെത്തി ചികിത്സ തേടണം അതുകൊണ്ട് തന്നെ ഉദാരമതികളുടെ സഹായം തേടുന്നതായും ചികിത്സാ സഹായ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. കാട്ടികുളം ഗ്രാമീണ്‍ ബാങ്കില്‍ 40404111000265 1FSC.KLGB 0040404 നമ്പറായി അകൗണ്ടും തുറന്നിട്ടുണ്ട് ഉദാരമതികളുടെ സഹായമാണ് ഇനി ഈകുടുംബത്തിന് ആശ്രയം. വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ഡ് മെമ്പര്‍ എം.കെ.രാധാകൃഷണന്‍, പി.ജി.ശ്രീജിത്ത്, കെ.വി.ബാലനാരായണന്‍, ടി.സി.ജോസഫ്, എ.എം.ഹനീഫ, സതീശന്‍ പുളിമൂട് തുടങ്ങിയവര്‍ പങ്കെടുത്തു.