കോഫി ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ സമ്മേളനം നാളെ വെള്ളമുണ്ടയില്‍
വെള്ളമുണ്ടയില്‍ നാളെയും മറ്റന്നാളുമാണ് സമ്മേളനം നടക്കുന്നത്.കേരള,തമിഴ്‌നാട്,കര്‍ണാടക,തെലുങ്കാന,ആന്ധ്ര,ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും 250 ഓളം പ്രതിനിധികളാണ് പങ്കെടുക്കുക. കാപ്പി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലെ.കാപ്പി കര്‍ഷകരുടെ കൂട്ടായ്മയില്‍ രൂപീകരിച്ച. സംഘടനയുടെ പ്രഥമ അഖിലേന്ത്യാ സമ്മേളനത്തിനാണ് ആദ്യമായി വെള്ളമുണ്ട വേദിയാകുന്നത്. പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന സമ്മേളനം. മുന്‍ ധനകാര്യ മന്ത്രി. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി വെള്ളമുണ്ട ടൗണ്‍ പൂര്‍ണമായും അലങ്കരിച്ചു കഴിഞ്ഞു. പ്രതിനിധികള്‍ക്കുള്ള താമസ സൗകര്യങ്ങളും ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചു. വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്.വില സ്ഥിരത, ഉല്‍പാദനക്കുറവ്, തുടങ്ങി കാപ്പി കര്‍ഷകര്‍. നേരിടുന്ന. മുഴുവന്‍ പ്രശ്‌നങ്ങളും. പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ച ആകും. നാളെ പത്തുമണിക്കാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം നടക്കുക.