ചീരാലിലെ കടുവാ ഭീതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നെന്‍ മേനി പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ ചേര്‍ന്നു. ചീരാല്‍ വില്ലേജ് പ്രത്യേക ഗ്രാമസഭഎം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നെന്‍ മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ അധ്യക്ഷയായിരുന്നു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍ പ്രമേയം അവതരിപ്പിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ഗ്രാമസഭയില്‍ പങ്കെടുത്തു. വില്ലേജിലെ 8 വാര്‍ഡുകളിലെ നൂറുകണക്കിനാളുകള്‍ സ്‌പെഷ്യല്‍ ഗ്രാമസഭയില്‍ പങ്കെടുത്തു.