റോളര്‍ സ്‌കേറ്റിങ് ജില്ലാ ചാമ്പ്യന്‍ഷിപ്പ് സുല്‍ത്താന്‍ബത്തേരി സെന്റ്മേരീസ് കോളജില്‍ സംഘടിപ്പിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിനുശേഷം സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ ദേശീയതാരങ്ങളടക്കം 45 പേരാണ് മത്സരിച്ചത്. ഈ ചാമ്പ്യന്‍ഷിപ്പിലെ വിജിയകളെ സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പില്‍ മത്സരിപ്പിക്കും. ചാമ്പ്യന്‍ഷിപ്പ് നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു.രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് സുല്‍ത്താന്‍ബത്തേരി സെന്റ്മേരീസ് കോളേജില്‍ നടന്നത്. 5 മുതല്‍ 21 വയസ്സുവരെയുള്ള 45 പേരാണ് വിവിധ കാറ്റഗറിയിലായി മത്സരിച്ചത്. ഇന്‍ ലൈന്‍, ക്വാഡ്, റോളര്‍ പോക്കി, സ്‌കൂട്ടര്‍ സ്‌കേറ്റിങ്, റോഡ് എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടന്നത്. ചാമ്പ്യന്‍ഷിപ്പില്‍ ഡോണ്‍ കുഞ്ഞുമോന്‍, അനുഫെലിയ്സ്, ജസാന്‍ ജോണ്‍സണ്‍, സിന്റാ ചാള്‍സ് എന്നീ ദേശീയതാരങ്ങളും പങ്കെടുത്തു. ഇതില്‍ നിന്നും വിജയികളാകുന്നവര്‍ക്ക് സംസ്ഥാന തലചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അവസരമുണ്ടാകും. സംസ്ഥാന റോളര്‍ സ്‌കേറ്റിംഗ് കോച്ചായ അബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചാമ്പ്യന്‍ഷിപ്പ് നിയന്ത്രിച്ചത്. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പ്രേംജി ഐസക് അധ്യക്ഷനായി. പ്രൊഫ. വര്‍ഗീസ് മാത്യു, ജോണ്‍മത്തായി നൂറനാള്‍, ജോണ്‍സണ്‍, സജിവര്‍ഗീസ്, കെസാന്‍്ട്ര, ബിനുപോള്‍ എന്നിവര്‍ സംസാരിച്ചു.