ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

സ്പോട്ട് അഡ്മിഷന്‍

ആലപ്പുഴ ജില്ലയിലെ പുന്നപ്ര അക്ഷര നഗരയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി (ഐ.എം.ടി) പുന്നപ്രയില്‍ 2022-2024 അധ്യയന വര്‍ഷത്തേക്കുള്ള ഫുള്‍ ടൈം എം.ബി.എ പ്രോഗ്രാമില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഒക്ടോബര്‍ 22 ന് രാവിലെ 10 ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0477 2267602, 9746125234, 9847961842, 8301890068.

അക്കാദമിക് അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം കിറ്റ്‌സ് ഹെഡ് ഓഫീസിലേക്ക് അക്കാദമിക് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത 55 ശതമാനം മാര്‍ക്കോടെ എം.കോം, എം.ബി.എ റഗുലര്‍ കോഴ്‌സ് പാസ്സായിരിക്കണം. അപേക്ഷകള്‍ ഡയറക്ടര്‍, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 22 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

സ്‌പോട്ട് അഡ്മിഷന്‍

ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ പോളിടെക്‌നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലേയ്ക്കും ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. അഡ്മിഷന് താല്‍പര്യമുള്ളവര്‍ അതാതു ജില്ലകളിലെ മോഡല്‍ പോളിടെക്‌നിക് കോളേജുകളിലോ പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലോ നേരിട്ട് ബന്ധപ്പെടണം. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 91471 2322985, 91471 2322501.

സ്‌പോട്ട് അഡ്മിഷന്‍

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ. കോളേജില്‍ ബി.എസ്.സി, എം.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 26 ന് രാവിലെ 12 ന് കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9447959305.

സ്‌പോട്ട് അഡ്മിഷന്‍

പാലക്കാട് അയലൂര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെന്‍ട്രലൈസ്ഡ് യു.ജി അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഐ.എച്ച്.ആര്‍.ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ അപേക്ഷിക്കാം. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളില്‍ അഡ്മിഷന് താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 28 ന് വൈകീട്ട് 4 നകം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 9495069307.

ഹിയറിംഗ് എയ്ഡ് വിതരണത്തിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു

സമഗ്ര ശിക്ഷ കേരളം വയനാട് ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഹിയറിംഗ് എയ്ഡ് വിതരണത്തിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 2. കൂടുതല്‍ വിവരങ്ങള്‍ക്ക് http://etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 203338, 203347.

Leave A Reply

Your email address will not be published.

error: Content is protected !!