ഫുട്‌ബോള്‍ ഗിഫ്റ്റി

0

വയനാടന്‍ മൈതാനങ്ങളില്‍ ഫുട്‌ബോള്‍ ഗിഫ്റ്റായി പറന്നിറങ്ങി ഗിഫ്റ്റി ഗ്രേഷ്യസ് ,ഫുട്‌ബോളില്‍ 25 വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയെടുത്ത കേരളത്തിന്റെ മധ്യനിര കളിക്കാരന്‍ നടവയലുക്കാരന്‍ ഗിഫ്റ്റി ഗ്രഷ്യസ്.ദേശീയ ഗെയിംസില്‍ അഞ്ച് കളികളില്‍ ഗിഫ്റ്റി നല്കിയ മൂന്ന് അസിസ്റ്റുകളാണ് കേരളത്തെ ഫൈനലില്‍ എത്തിച്ചത്. 6 വയസ് മുതല്‍ ഫുട്‌ബോള്‍ കളിയില്‍ പരിശീലനം തുടങ്ങിയ ഗിഫ്റ്റി . ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചു .തുടര്‍ന്ന് ചെറുതും വലുതുമായി നിരവധി ടൂര്‍ണ്ണമെന്റുകളില്‍ നിറ സാന്നിധ്യമായി ഗിഫ്റ്റി മാറി.കേരളത്തിന് വേണ്ടി 9 തവണ ബൂട്ടണിഞ്ഞു.ഗുജറാത്തില്‍ നടന്ന നാഷണല്‍ ഗെയിംസില്‍- കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ ഗിഫ്റ്റി – ബംഗാളിനോട് മത്സരിച്ച് രണ്ടാം സ്ഥാനവും- വെള്ളി മെഡലും നേടി.സന്തോഷ് ട്രോഫിയില്‍ 2019 ല്‍ മത്സരിച്ചു , ഗോകുലം എഫ് സി യുടെ ടീമില്‍ അംഗമായിരുന്നു ഗിഫ്റ്റി.കെഎസ്ഇബി – പട്ടം വൈദ്യതി ഭവന്‍ ജീവനക്കാരനാണ് ഇദ്ദേഹം. ഇനി കെ സ് ഇ ബി ക്ക് വേണ്ടിയും ബൂട്ടണിയും.നടവയല്‍ ചോലിക്കര ഗ്രേഷ്യസ് – ഗ്രേസി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ഗിഫ്റ്റി . നാട്ടുകാരുടെയും വീട്ടുകാരുടേയും അകമഴിഞ്ഞ പ്രോത്സാഹനമാണ് ,തന്നെ ഉയരങ്ങളിലേക്ക് എത്തിച്ചതെന്ന് ഗിഫ്റ്റി പറഞ്ഞു . ഒരു കാലത്തെ വയനാട്ടിലെ കാല്‍പന്ത് താരങ്ങള്‍ കണ്ടിരുന്ന സ്വപ്നങ്ങള്‍ എല്ലാം സാക്ഷാത്കരിച്ചു കൊണ്ടുള്ള മുന്നേറ്റങ്ങളാണ് ഗിഫ്റ്റിയില്‍ നിന്നും ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!