കളഞ്ഞുകിട്ടിയ പണവും രേഖകളും ഉടമസ്ഥനെ കണ്ടെത്തി പോലീസ് തിരിച്ചു നല്‍കി
മാനന്തവാടി അന്യസംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയും ഇപ്പോള്‍ കൂടക് ജില്ലയില്‍ തൊഴിലാളിയുമായ താജ് കുരുള്‍ ആരീഫിനെ കണ്ടെത്തിയാണ് മാനന്തവാടി എസ്.ഐ.ഭാസ്‌ക്കരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുകയും രേഖകളും തിരിച്ചുനല്‍കിയത്. കഴിഞ്ഞ നവംബര്‍ 30 നാണ് വിന്‍സെന്റ്ഗിരി സ്വദേശി ആദിവാസി യുവാവായ രാജുവിന് കാട്ടികുളം ടൗണില്‍ വെച്ച് പണവും രേഖകളുമടങ്ങിയ പേഴ്സ് കളഞ്ഞ് കിട്ടിയത്. രാജു പേഴ്സ് മാനന്തവാടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പേഴ്സ് പോലീസിനെ ഏല്‍പ്പിച്ച രാജുവിനോടും കേരള പോലീസിനോടും നന്ദിയുണ്ടന്ന് ആരീഫ് പറഞ്ഞു.