പി.വാസുവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി
ബാങ്ക് പ്രസിഡന്റും സി.പി.എം.ഏരിയാ കമ്മറ്റി അംഗവുമായ പി.വാസുവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും സസ്പെന്റ് ചെയ്തു.തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കാനും പാര്‍ട്ടി തീരുമാനം. അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍.സി.പി.എം. ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ പങ്കെടുത്ത ഏരിയാ കമ്മറ്റി യോഗത്തിലാണ് തീരുമാനം.അന്വേഷണ കമ്മീഷന്‍ അംഗങ്ങളായി സി.പി.എം.മാനന്തവാടി ഏരിയാ കമ്മറ്റി അംഗങ്ങളായ പി.വി.ബാലകൃഷ്ണന്‍, എം.റെജീഷ്, സണ്ണി ജോര്‍ജ് എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിച്ചു.ബാങ്ക് ഭരണ സമിതി അംഗങ്ങളെയും ജീവനക്കാരെയും ഉത്തരവാദിത്വ ബോധത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വാസുവിന് വീഴ്ച്ച സംഭവിച്ചോ എന്ന കാര്യം കൂടി കമ്മീഷന്‍ അന്വേഷിക്കും.അനില്‍കുമാറിന്റെ മരണത്തെ തുടര്‍ന്ന് തലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ പ്രതിഷേധം കൂടി കണക്കിലെടുത്താണ് സി.പി.എം. വാസുവിനെതിരെ നടപടി സ്വീകരിച്ചത്.പ്രസിഡന്റിന്റെ താത്കാലിക ചുമതല ഇപ്പോള്‍ വൈസ് പ്രസിഡന്റ് എം.സി ചന്ദ്രനാണ്.