നടപടി യു മാ യി സി പി എം ഏരിയാ കമ്മിറ്റി
തലപ്പുഴയിലെ സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യയില്‍ പാര്‍ട്ടി നടപടിക്കൊരുങ്ങി സി.പി.എം ഏരിയാ നേതൃത്വം. സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന ബാങ്ക് ജീവനക്കാരന്റെ ആത്മത്യ കുറിപ്പിലെ ആരോപണ വിധേയനായ പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നാണ് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്.സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗമായ പി.വാസുവിന്റെ വീടിന് നേരേ നടന്ന ആക്രമണത്തെ ഏരിയ കമ്മറ്റി അപലപിക്കുന്നുവെന്നും ഏരിയാ കമ്മറ്റി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.