പ്രളയ ബാധിതര്‍ക്ക് ആശ്വാസമേകി നേത്ര പരിശോധനാ ക്യാമ്പ്
കാവുമന്ദം: പ്രളയ ബാധിതര്‍ക്ക് ആശ്വാസമായി കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേത്ര പരിശോധനാ ക്യാമ്പ്. തരിയോട് ജി.എല്‍.പി സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റീന സുനില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, തരിയോട് ഗ്രാമപഞ്ചായത്ത്, തരിയോട് ജി.എല്‍.പി സ്‌കൂള്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിലെ പരിശോധനകളും തുടര്‍ ചികിത്സകളും പൂര്‍ണ്ണമായും സൗജന്യമായിരുന്നു. അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ വെച്ച് 33 പേര്‍ക്ക് ശസ്ത്രക്രിയയും 84 പേര്‍ക്ക് തുടര്‍ ചികിത്സയും 199 പേര്‍ക്ക് കണ്ണടയും സൗജന്യമായി നല്‍കും. ക്യാമ്പ് കോര്‍ഡിനേറ്റര്‍ ടി പി സുജേഷ് സ്വാഗതവും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോര്‍ഡിനേറ്റര്‍ ആഷ്ലിന്‍ നന്ദിയും പറഞ്ഞു. സജിഷ പ്രശാന്ത്, വി രാജേഷ്, ഡോ നാമിയ നിയാസ്, ഡോ റോഷ്‌ന അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.