ഓരോ കുട്ടിയും ശാസ്ത്രപ്രതിഭ എന്ന ലക്ഷ്യത്തില്‍ ചെന്നലോട് ഗവ. യു. പി. സ്‌കൂളില്‍ നടത്തിയ കാലിഡോസ്‌കോപ്പ് ഗവേഷണാത്മക ശാസ്ത്രശില്‍പശാല കുട്ടിശാസ്ത്രജ്ഞരുടെ വേദിയായി മാറി. എസ്. സി. ഇ. ആര്‍. ടി യുടെ ധനസഹായത്തോടെ ശാസ്ത്രാധ്യാപകരുടെ കൂട്ടായ്മയായ ടെക് മലപ്പുറമാണ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്. ഓരോ കുട്ടിയും ശാസ്ത്രത്തിന്റെ ആസ്വാദനതലം തിരിച്ചറിയുകയും ശാസ്ത്രപ്രതിഭകളായി വളരുകയും ചെയ്യുന്നതിനായാണ് ടെക് മലപ്പുറം കാലിഡോസ്‌കോപ്പ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ഓട്ടോമാറ്റിക് സൈഫണ്‍, ജ്യൂസിഡ്രിങ്കര്‍, മാജിക് റാര്‍, വൈറ്റല്‍ കപ്പാസിറ്റി മെഷര്‍മെന്റ് ജാര്‍ തുടങ്ങിയ വായു മര്‍ദ്ദവുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം പരീക്ഷണങ്ങള്‍ ചെയ്യാനുള്ള അവസരമാണ് ശില്‍പശാലയിലൂടെ കുട്ടികള്‍ക്ക് ലഭിച്ചത്. കാലിഡോസ്‌കോപ്പ് ഗവേഷണാത്മക ശില്‍പശാലയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റീന സുനില്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് ബഷീര്‍ കണിയാംകണ്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ചന്ദ്രശേഖരന്‍, പ്രധാനധ്യാപകന്‍ ടോമി അബ്രഹാം, വൈത്തിരി ബി.ആര്‍.സി പരിശീലകന്‍ കെ.ടി വിനോദന്‍, ശ്രീജിന രാധാകൃഷ്ണന്‍, കെ. സഹദുള്ള എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.