ആദര്‍ശിന് കിടപ്പാടം ഒരുക്കാന്‍ സ്ഥലം നല്‍കി ഫ്രാന്‍സിസ്

0

പുല്‍പ്പള്ളി രക്താര്‍ബുദം ബാധിച്ച് ടൂറിസ്റ്റ് ഹോമില്‍ കഴിഞ്ഞിരുന്ന 9 വയസുകാരന്‍ ചണ്ണാത്തു കൊല്ലി സഞ്ജുവിന്റെ മകന്‍ ആദര്‍ശിന് സ്വന്തമായി വീട് നിര്‍മ്മിക്കുന്നതിന് 5 സെന്റ് സ്ഥലം സൗജന്യമായി നല്‍കാന്‍ കാപ്പിസെറ്റ് സ്വദേശി ഫ്രാന്‍സിസ് തയ്യാറായതായി ചികിത്സാ കമ്മിറ്റി കണ്‍വീനര്‍ ജോബി കരോട്ടുകുന്നേല്‍ പറഞ്ഞു. സ്വന്തമായി വീടില്ലാത്തതുമൂലം ടൂറിസ്റ്റ് ഹോമില്‍ കഴിയുന്ന ആദര്‍ശിന്റെ ദുരിതാവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടര്‍ന്നാണ് ഈ കുടുംബത്തിന് സ്ഥലം നല്‍കാന്‍ ഫ്രാന്‍സിസ് തയ്യാറായത്. ഇനിയും നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് സ്ഥലം നല്‍കാന്‍ തയ്യാറാണെന്ന് പഞ്ഞിക്കാലായല്‍ ഫ്രാന്‍സിസ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!