ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ നിന്നും 128 ഡോക്ടര്‍മാര്‍ കര്‍മ്മ പദത്തിലേക്ക്

0

പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍ ചെയര്‍മാനായ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ നാലാം ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ ദാനം മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ നിര്‍വഹിച്ചു.2016 ബാച്ചിലെ ഏറ്റവും നല്ല മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരം ഡോ. ശ്രീഷ്മ പി, ഏറ്റവും നല്ല ആസ്റ്റര്‍ വളണ്ടിയറിനുള്ള പുരസ്‌കാരം ഡോ. ആതില തൗഫീഖ് എന്നിവര്‍ക്ക് നല്‍കി.
വളരെ ഉത്തരവാദിത്വവും അതിലുപരി മനുഷ്യ സ്‌നേഹവും നിറഞ്ഞു തുളുമ്പേണ്ട ഒരു ജോലിയാണ് ഡോക്ടര്‍മാരുടേത്. സകല പ്രതീക്ഷകളും നഷ്ടപ്പെട്ട രോഗികളുടെ ജീവിതത്തില്‍ പുതുജീവന്‍ ഏകാന്‍ ഒരു ഡോക്ടര്‍ക്ക് സാധിക്കണം. അതോടൊപ്പം ഒരു ഉത്തമ മനുഷ്യ സ്‌നേഹിയായ വൈദ്യ സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കെ കെ ശൈലജ പറഞ്ഞു. നിപ്പയും കൊറോണയും പോലുള്ള മഹാമാരികള്‍ കേരളത്തെ പിടിച്ച് കുലുക്കിയപ്പോള്‍ ആസ്റ്ററിന്റെ ആരോഗ്യ സ്ഥാപനങ്ങള്‍ നല്‍കിയ പിന്തുണ നന്ദിയോടെ സ്മരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെയും ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അധ്യക്ഷനായ ചടങ്ങില്‍ ആരോഗ്യ സര്‍വകലാശാല സ്റ്റുഡന്റസ് അഫയര്‍ വിഭാഗം ഡീന്‍ ഡോ. വി എം ഇക്ബാല്‍, എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീര്‍, ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്താ, വൈസ് ഡീന്‍ ഡോ. എ പി കാമത്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, ഹൗസ് സര്‍ജന്‍സി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ആമിന ഷഹല എ പി,വൈസ് പ്രസിഡന്റ് ഡോ.സല്‍മാന്‍ അഹമ്മദ് ഇ ജെ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!