എംഡിഎംഎയുമായി 5 യുവാക്കള്‍ പിടിയില്‍

0

തിരുനെല്ലി എസ് ഐ എ.പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കാട്ടിക്കുളത്ത് നടത്തിയ പരിശോധനയില്‍ 0.9 ഗ്രാം മാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികളായ അഞ്ച് യുവാക്കള്‍ പിടിയില്‍.വിവേക് ഇ.കെ(27), അഖില്‍ പി ടി (23), നാസി എന്‍ടി ( 25), പ്രസൂണ്‍(27), വിഷ്ണു കെകെ (25) എന്നിവരെയാണ് വാഹന പരിശോധനക്കിടയില്‍ പിടികൂടിയത്.പ്രോബേഷന്‍ എസ് ഐമാരായ സനീത്, ശ്രുതി സത്യപാലന്‍, സി പി ഒ മാരായ. അഭിലാഷ്, മിഥുന്‍, അഭിജിത്ത്, ബിജുരാജന്‍, ഡ്രൈവര്‍ രതിഷ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.ഇവര്‍ സഞ്ചരിച്ച കെ.എല്‍ 11 ബി എല്‍ 2433 സിഫ്റ്റ് കാറും, എം.ഡി.എം.എ ഇന്‍ഹെയ്‌ലര്‍ അപ്പാര്‍ട്ടസും ഉള്‍പ്പെടെയാണ് പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!