എയ്ഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം
ഇന്ന് ലോക എയ്ഡ്സ് ദിനം. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടിയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ശോഭ രാജന്‍ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുഖ്യാതിഥിയായിരുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് ജിതേഷ് എയ്ഡ്സ് ദിന സന്ദേശം നല്‍കി. ഡോ ബി അഭിലാഷ് പ്രതിജ്ഞ ചൊല്ലികൊടുത്തു.