പഴശ്ശി രക്തസാക്ഷി ദിനം സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

0

പുല്‍പ്പള്ളി പഴശ്ശിരാജയുടെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി വണ്ടിക്കടവ് മാവിലാംതോട് പഴശ്ശി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.കെ സത്താര്‍, സത്യാനന്ദന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. വണ്ടിക്കടവില്‍ പഴശ്ശി അനുസ്മരണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കെ.എല്‍ പൗലോസ് എം. വാമദേവന്‍. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ദീലിപ് കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിനി രാജന്‍, റീജ ജയദേവന്‍, എം.എസ് സുരേഷ് ബാബു, പി.വി ഷിബു, പഴശ്ശിരാജാ കോളേജ് വിദ്യാര്‍ത്ഥികളും വിവിധ സ്‌കൂളുകളില്‍ നിന്നുള്ള എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളും, വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!