ബത്തേരി കരിവള്ളികുന്ന് നാളെ പോളിങ് ബൂത്തിലേക്ക്

0

ബത്തേരി നഗരസഭയിലെ കരിവള്ളികുന്ന് എട്ടാം ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ് നാളെ. രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്. ഓടപ്പള്ളം ഗവ.ഹൈസ്‌ക്കൂളാണ് പോളിംഗ് സ്റ്റേഷന്‍. ഫലപ്രഖ്യാപനം വെള്ളിയാഴ്ച്ച. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കുങ്ങളും പൂര്‍ത്തിയായതായി റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. 897 വോട്ടര്‍മാരാണ് ഡിവിഷനിലുള്ളത്. ഉപതിരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും മല്‍സര രംഗത്തുണ്ട്. എല്‍.ഡി.എഫിനായി റെബിപോളും, യു.ഡി.എഫിനായി റിനുജോണ്‍, ബി.ജെ.പി ക്കായി ശിവാനന്ദനുമാണ് മത്സരിക്കുന്നത്. ഇടതു-വലതു മുന്നണികള്‍ക്ക് വിജയം നിര്‍ണ്ണായക മാകുമ്പോള്‍ ഡിവിഷനില്‍ തങ്ങളുടെ ശക്തിതെളിയിക്കുക എന്നനിലയിലാണ് ബി.ജെ.പി ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്.ഫലപ്രഖ്യാപനം 30ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!