കോണ്‍ഗ്രസ് തീരുമാനത്തിന് തിരിച്ചടി മാനന്തവാടിയില്‍ ലേഖാ രാജീവനെ പിന്തുണക്കില്ലെന്ന് ലീഗ്
ലേഖാ രാജീവനെ പിന്‍തുണക്കില്ലെന്ന് ഇന്നലെ വൈകീട്ടോടെ ചേര്‍ന്ന ലീഗ് നേതൃയോഗത്തില്‍ തീരുമാനം.ലേഖാ രാജീവനെ പുതിയ ചെയര്‍പേഴ്‌സണാക്കുമെന്ന കോണ്‍ഗ്രസ് തീരുമാനത്തിനെതിരെയാണ് ലീഗ് രംഗത്ത് എത്തിയത്. ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ റിബലായി മത്സരിച്ചാണ് കോണ്‍ഗ്രസ്‌കാരിയായ ലേഖ കുഴിനിലത്ത് നിന്നും വിജയിച്ചത്. ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരായാണ് ലേഖ വോട്ട് ചെയ്തത്. അത്തരമൊരു സാഹചര്യത്തില്‍ ലേഖാ രാജീവനെ ചെയര്‍ പേഴ്‌സണാക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ ഉറച്ച തീരുമാനം.ഇതോടെ കോണ്‍ഗ്രസ് വെട്ടിലായി.നാളെ നടക്കുന്ന സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നിര്‍ണ്ണായകം.ലീഗിന്റ തീരുമാനം മാനന്തവാടിയില്‍ യു.ഡി.എഫ് സംവിധാനത്തെയും ബാധിക്കാനിട. അതിനിടെ നിലവിലെ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലിയെ മാറ്റാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ലീഗും അവകാശ ബാധമുന്നയിക്കാനും ലീഗിന്റെ തീരുമാനം.ഇന്നലെ വൈക്കീട്ട് ചേര്‍ന്ന യോഗം രാത്രി പത്ത് മണിയോടെയാണ് തീര്‍ന്നത്.ലേഖയെ ചെയര്‍ പേഴ്‌സണാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെങ്കില്‍ പരാജയപ്പെടുത്താന്‍ ഏതറ്റം വരെയും പോകുമെന്നും ലീഗ് ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. ലീഗ് ഇത്തരമൊരു തീരുമാനമെടുത്തതോടെ വെട്ടിലായത് മാനന്തവാടിയിലെ കോണ്‍ഗ്രസ് നേതൃത്വമാണ്. ലീഗില്‍ മാത്രമല്ല കോണ്‍ഗ്രസിലുമുണ്ട് ലേഖക്കെതിരെയുള്ള വികാരം. നിലവിലെ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് അംഗങ്ങളും ലേഖക്കെതിരാണ്. മാത്രവുമല്ല നിലവിലെ ചെയര്‍പേഴ്‌സണ്‍ ഒരു കാരണവശാലും തല്‍സ്ഥാനം രാജിവെക്കില്ലെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇത്തരം സംഭവങ്ങല്ലെല്ലാം മുന്നില്‍ കണ്ട് സി.പി.എം ഒരു കൈ നോക്കാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. കോണ്‍ഗ്രസിലെയും ലീഗിലെയുമെല്ലാം പടലപിണക്കം ഒരു പക്ഷെ ഗുണം ചെയ്യുക സിപിഎം നായിരിക്കും.അതിനിടെ നാളെയാണ് ഒഴിവുള്ള സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് യുഡിഎഫിലെ പടലപിണക്കങ്ങള്‍ ഒരു പക്ഷെ ആ തിരഞ്ഞെടുപ്പിനേയും ബാധിച്ചേക്കാം.