കുരങ്ങു വസൂരി സംശയിച്ച് ജില്ലാ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവതിയുടെ പരിശോധനഫലം നെഗറ്റീവ്
കുരങ്ങ് വസൂരി ലക്ഷണങ്ങളെ തുടര്‍ന്ന് ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം യുവതിയെ ജില്ലാ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവതിയുടെ പരിശോധനഫലം നെഗറ്റീവ്.രക്തസാമ്പിളുകളും സ്രവവുമെല്ലാം ആലപ്പുഴയിലെ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.ഇന്നലെ രാത്രിയാണ് പരിശോധന ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഫലം നെഗറ്റിവ് ആയതും യുവതിക്ക് മറ്റ് രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാലും ഇന്നലെ രാത്രി തന്നെ യുവതി ആശുപത്രി വിട്ടു.ഇതോടെ ജില്ലയില്‍ കുരങ്ങ് വസൂരിയെന്ന ആശങ്ക അകലുകയും ചെയ്തു.ഇക്കഴിഞ്ഞ ജൂലൈ 15 ന് യു.എ.യില്‍ നിന്നെത്തിയ പുതാടി പഞ്ചായത്ത് പരിധിയില്‍ നിന്നെത്തിയ 38 കാരിയായ യുവതിയെയാണ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസംമാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയത്.ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സ തേടിയത്.