പ്രദേശിക ചരിത്രരചനയില്‍ ചരിത്രം രചിച്ച് ഫൈഹ ഷാജി
സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രദേശിക ചരിത്രരചനയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ഫൈഹ ഷാജി. തൃശ്ശിലേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കുളിലെ പ്ലസ്സ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. തുടച്ചയായി മൂന്നാം തവണയാണ് സംസ്ഥാന തലത്തില്‍ ഫൈഹ വിജയം കൈവരിക്കുന്നത്. ചരിത്രമുറങ്ങുന്ന തൃശ്ശിലേരിയുടെ പെരുമയാണ് ഫൈഹയുടെ വിരല്‍ തുമ്പിലുടെ രചിച്ചത്. പ്രവാസിയായ ടി.കെ ഷാജിയുടെയും തൃശ്ശിലേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കുളിലെ അധ്യാപികയായ ഫാത്തിമത് ഷംലയുടെയും മകളാണ്.