വാളാട് ജി.എച്ച്.എസ്.എസ് പ്രോജക്ടട് പച്ചക്കറിക്ക് തുടക്കമായി
തവിഞ്ഞാല്‍ കൃഷിഭവനും വാളാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എക്കോ ക്ലബ്ലും സംയുക്തമായി സ്‌കൂളില്‍ നടത്തപ്പെടുന്ന പ്രോജക്ടട് പച്ചക്കറിയുടെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പ്രഭാകരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴുപത്തി അയ്യായിരം രൂപയാണ് കൃഷിഭവന്‍ ഇതിനായി നല്‍കുന്നത്. എച്ച്.എം അജിത് കുമാര്‍, കൃഷി ഓഫീസര്‍ സുനില്‍, പി.ടി.എ പ്രസിഡണ്ട് ഷാജി ഇളയിടത്ത്, ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.