ജില്ലയിലെ ചുമട്ടുതൊഴിലാളികള്‍ പണിമുടക്കി

0

ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ നിഷേധത്തിനെതിരെയും , അപവാദ പ്രചാരണങ്ങള്‍ക്കെതിരെയും ജില്ലയിലെ ചുമട്ടുതൊഴിലാളികള്‍ പണിമുടക്കി. കല്‍പ്പറ്റയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലും പൊതുയോഗത്തിലും നിരവധി തൊഴിലാളികള്‍ അണിനിരന്നു. സി ഐ റ്റി യു ജനറല്‍ സെക്രട്ടറി വി.വി.ബേബി ഉദ്ഘാടനം ചെയ്തു.ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി വാങ്ങുന്നവരാണെന്ന രീതിയില്‍ വ്യാപക പ്രചരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചിരുന്നത്.കല്‍പ്പറ്റ എസ് കെ എം ജി സ്‌കൂള്‍ പരിസരത്ത് ആരംഭിച്ച മാര്‍ച്ച് നസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് വരെ പോയതിനുശേഷം ആണ് വിജയ പമ്പ് പരിസരത്ത് സമാപിച്ചത്.ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷനായിരുന്നു. പി.കെ.അബു, സി.മൊയ്തീന്‍ കുട്ടി, എന്‍.ഒ.ദേവസ്യ, എസ്.സ്റ്റാലിന്‍, പി.കെ.രാമചന്ദ്രന്‍, സി.പി.വര്‍ഗ്ഗീസ്, പി.അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. കല്‍പ്പറ്റയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലും പൊതുയോഗത്തിലും നൂറുകണക്കിന് തൊഴിലാളികള്‍് പങ്കെടുത്തു. കല്‍പ്പറ്റ എസ് കെ എം ജി സ്‌കൂള്‍ പരിസരത്ത് ആരംഭിച്ച മാര്‍ച്ച് നസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് വരെ പോയതിനുശേഷം ആണ് വിജയ പമ്പ് പരിസരത്ത് സമാപിച്ചത്.ജില്ലയില്‍ ചില സ്ഥാപനങ്ങള്‍ കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിക്കുകയും വര്‍ഷങ്ങളായി ജോലി ചെയ്തു കുടുംബ ജീവിതം നയിക്കുന്ന തൊഴിലാളികള്‍ക്ക് ജോലി നിഷേധിക്കുകയും, ചെയ്യുകയാണെന്ന് ആരോപിച്ചാണ് ചുമട്ടുതൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!