യുഡിഎഫ് ധാരണ തവിഞ്ഞാലിലും രാജി
ലീഗ് അംഗം കമറുനിസ ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്വവും,കോണ്‍ഗ്രസ് അംഗമായ റോസമ്മ ബേബി വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്വവും രാജിവെച്ചു. പഞ്ചായത്ത് സെക്രട്ടറി എന്‍.എ ജയരാജിനാണ് ഇരുവരും രാജി കത്ത് നല്‍കിയത്. കോണ്‍ഗ്രസിലെ റോസമ്മ ബേബിയായിരിക്കും അടുത്ത ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആകുക. ലീഗ് അംഗം പി.എം ഇബ്രാഹീം അടുത്ത ഒരു വര്‍ഷം കൂടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരാനും യു.ഡി.എഫില്‍ ധാരണ ആയിട്ടുണ്ട്.