മതസൗഹാര്‍ദ്ദം വിളിച്ചോതി തേറ്റമലയില്‍ നബിദിന സന്ദേശ റാലി
തേറ്റമല പുതിയപാടി ഹിദായത്തുദിന്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനാഘോഷവും നബിദിന സന്ദേശ റാലിയും നടന്നു. റാലിക്ക് തേറ്റമല ഭഗവതി ക്ഷേത്രത്തിലും, സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തിലും സ്വീകരണമൊരുക്കി. റാലിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും മധുരവും വിതരണം ചെയ്തു. മഹല്‍ ഖാസി ഹൈദരലി സഖാഫിയുടെ നേതൃത്വത്തിലാണ് നബിദിന സന്ദേശ റാലി നടന്നത്. മതസൗഹാര്‍ദ്ദത്തിന്റെ മധുരം ഊട്ടി ഉറപ്പിക്കുന്നതായി നബിദിന ആഘോഷം.