കുളം വൃത്തിയാക്കി യൂത്ത് വിങ്
വര്‍ഷങ്ങള്‍ക്കു മുന്‍പ് വെള്ളമുണ്ടയിലെ ഒരു സ്വകാര്യ വ്യക്തി സൗജന്യമായി പഞ്ചായത്തിന് വിട്ടുനല്‍കിയ കുളം കാട് മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് വെള്ളമുണ്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുളം ശുചീകരിച്ചത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ നാട്ടുകാരും പങ്കാളികളായി. ഇലക്ട്രിക് ജോലിയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളും പങ്കാളികളായി ഏഴോളം മോട്ടോര്‍ ഉപയോഗിച്ചാണ് കുളം വറ്റിച്ചത്. പഞ്ചായത്ത് ഫണ്ട് നല്‍കി ഈ കുളം സംരക്ഷിക്കണമെന്നാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനത്തിന് ഫൈസല്‍, സിനീഷ്, നൗഫല്‍, നാസര്‍ ആലക്കണ്ടി, സിദ്ധിക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.