കുപ്പി സോഡാനിര്‍മ്മാണം പ്രതിസന്ധിയില്‍; തൊഴിലാളികള്‍ ദുരിത്തില്‍

0

ഒരു കാലത്ത് നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും കച്ചവടസ്ഥാപനങ്ങളിലും സുലഭമായ കാഴ്ചയായിരുന്നു കുപ്പിസോഡകള്‍. എന്നാല്‍ അതിപ്പോള്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ കീഴടക്കിയിരിക്കുന്ന അവസ്ഥയാണ്. ഇതോടെ കുപ്പിസോഡകള്‍ നിര്‍മ്മിച്ച് ഉപജീവനം കഴിച്ചിരുന്നവരാണ് ദുരിതത്തിലായിരിക്കുന്നത്. ഇത്തരം പരമ്പരാഗത തൊഴിലുകള്‍ ചെയ്തു വന്നിരുന്നവര്‍ അതിജീവനത്തിനായി പോരാടുകയാണ്. മുന്‍കാലങ്ങളില്‍ ഈ തൊഴിലില്‍ നിന്നും നല്ലവരുമാനം ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ദിവസം വിരലിലെണ്ണാവുന്ന കുപ്പിസോഡകള്‍ മാത്രമാണ് ചെലവാകുന്നത്. അതിനാല്‍തന്നെ ഇവര്‍ക്ക് ലഭിക്കുന്നവരുമാനവും ഗണ്യമായി കുറഞ്ഞു. പലരും ഇത്തരം സോഡാമെയ്ക്കിംഗ് യൂണിറ്റുകള്‍ പൂട്ടികഴിഞ്ഞു. മറ്റ് ജോലികള്‍ അറിയാത്തതിനാല്‍ പേരിന് പലരും ഇപ്പോഴും ഇതില്‍ തുടരുകയാണ്. തികച്ചും മായമുക്തമായ സോഡകളാണ് പരമ്പരാഗത രീതിയില്‍ ഉണ്ടാക്കുന്നത്. ഇതും അധികം താമസിയാതെ കണ്‍മറിയുന്ന കാഴ്ചയാകും എന്നതില്‍ സംശയമില്ല.

Leave A Reply

Your email address will not be published.

error: Content is protected !!