അഭയകേന്ദ്രത്തില്‍ സ്ഥാപകദിനം ആഘോഷിച്ച് ടാക്‌സി ഡ്രൈവേഴ്‌സ്

0

കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്റെ ഒന്നാം സ്ഥാപകദിനത്തോട് അനുബന്ധിച്ചാണ് അഭയകേന്ദ്രങ്ങളിലെ അന്തേവാസികളോടൊപ്പം ഓര്‍ഗനൈസേഷനിലെ അംഗങ്ങള്‍ സ്ഥാപകദിനാഘോഷം നടത്തിയത്. മാനന്തവാടി, ബത്തേരി, കണിയാമ്പറ്റ എന്നിവിടങ്ങളിലെ അഭയകേന്ദ്രങ്ങളില്‍ എത്തിയാണ് ഓര്‍ഗനൈസേഷന്‍ ഒന്നാം വാര്‍ഷികമാഘോഷിച്ചത്. ബത്തേരിയില്‍ തൊടുവട്ടി തപോവനത്തിലായിരുന്നു ആഘോഷം.ടൗണിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ ഉച്ചയോടെ തൊടുവട്ടിയിലെ തപോവനത്തിലെത്തി അന്തേവാസികളുമായി സൗഹൃദം പങ്കുവെക്കുകയും ചെയതു. തുടര്‍ന്ന് അന്തേവാസികള്‍ ഇവര്‍ക്കായി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. പിന്നീട് ഉച്ചയൂണും കഴിഞ്ഞാണ് ഇവര്‍ മടങ്ങിയത്. പരിപാടിക്ക് സംഘടനാഭാരവാഹികളായ ബെന്നി, ജാഫര്‍, ഷാജി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!