കുട്ടികളിലെ സാഹിത്യ അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ബത്തേരി ഡബ്ല്യൂ.എം.ഒ സ്‌കൂളിലെ മലയാളം ക്ലബ്ബ് വൈഖരി എന്ന പേരില്‍ കവിതാ ശില്‍പശാല സംഘടിപ്പിച്ചു. സ്‌കൂള്‍ ഹാളില്‍ നടന്ന ശില്‍പശാലയില്‍ യുവ കവികളായ ജിത്തുതമ്പുരാന്‍, ജാഫര്‍സാദിക്ക്, അശ്വതി ആര്‍.ജീവന്‍ എന്നിവര്‍ ക്ലാസ്സുകളെടുത്തു. ബത്തേരി മേഖലയില്‍ നിന്നുള്ള 38 സ്‌കൂളുകളില്‍ നിന്നും കവിതാഭിരുചിയുള്ള 60 ഓളം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. പരിപാടിക്ക് പ്രധാനധ്യാപിക പി.സി.രാഗി, കെ.ജി.ജോഷി എന്നിവര്‍ നേതൃത്വം നല്‍കി.