ജില്ലയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍

0

പരിസ്ഥിതി ലോല മേഖലയില്‍നിന്നു ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്. കല്‍പ്പറ്റയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞെങ്കിലും കുറച്ച് കഴിഞ്ഞ് വിട്ടയച്ചു. ചുങ്കം ജംഗ്ഷനിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞത്.

Leave A Reply

Your email address will not be published.

error: Content is protected !!