കണ്ണീരോടെ അവരെത്തി

0

വയനാടിന്റെ പ്രിയപ്പെട്ട എംപിയും സഹപ്രവര്‍ത്തകനുമായിരുന്ന ഷാജിക്ക എന്ന് പ്രിയപ്പെട്ടവര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന എം.ഐ ഷാനവാസ് എം.പിയെ അവസാനമായി ഒരുനോക്കു കാണാന്‍ വയനാട് ഡിസിസി പ്രസി.ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ ഉച്ചയോടു കൂടിതന്നെ കൊച്ചിയിലെത്തി.ഡിസിസി പ്രസിഡന്റിനോടൊപ്പം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.എല്‍ പൗലോസ്,കെ.സി റോസകുട്ടി ടീച്ചര്‍,എന്‍.ഡി അപ്പച്ചന്‍,കെ.കെ അബ്രഹാം എന്നിവരുമുണ്ടായിരുന്നു.വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് എറണാകുളം തോട്ടത്തുംപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് എം.ഐ ഷാനവാസ് എംപിയുടെ ഖബറടക്കം നടക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!