കോളനി സന്ദര്‍ശിച്ചു

0

തവിഞ്ഞാല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കേളമ്മല്‍ കോളനിയിലടക്കം ആദിവാസി സഹോദരങ്ങള്‍ ദുരിത കയത്തിലാണെന്നും സ്ഥലം അടിയന്തിരമായി കളക്ടര്‍ സന്ദര്‍ശിക്കണമെന്നും ബി.ജെ.പി സംസ്ഥാന സമിതിയംഗം സജിശങ്കര്‍ ആവശ്യപ്പെട്ടു. കോളനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവകാശങ്ങള്‍ നഷ്ടമായവരെയാണ് കോളനിയില്‍ കാണുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചോര്‍ന്നൊലിക്കുന്ന വീടുകള്‍, കുടിവെള്ളം ലഭ്യമാകാത്ത സാഹചര്യം, ഭൂമിക്ക് രേഖയില്ലത്തതിന്റെ പേരില്‍ ഗവ:ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥ, നഗ്‌നമായ മനുഷ്യാവകാശലംഘനമാണ് കോളനി നിവാസികള്‍ അനുഭവിക്കുന്നത്
നികുതി പോലുമില്ലാത്തതു കൊണ്ട് പ്രധാനമന്ത്രിയുടെ കിസ്സാന്‍ സമ്മാന്‍ നിധി പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല ഇത് പ്രതിഷേധാര്‍ഹമാണ് പട്ടികവര്‍ഗ വകുപ്പു മേധാവികളും കളക്ടറുമടങ്ങുന്ന സംഘം കോളനി സന്ദര്‍ശിച്ച് ഇവരുടെ ദുരിതങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും കോളനി സന്ദര്‍ശിച്ച ശേഷം സജി ശങ്കര്‍ ആവശ്യപ്പെട്ടു. ബി.ജെ.പി. തവിഞ്ഞാല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഭിലാഷ് . ബൂത്ത് പ്രസിഡണ് രതിഷ് തുടങ്ങി നിരവധി പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പം കോളനി സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!