കർശന നടപടിയുമായി മൃഗസംരക്ഷണവകുപ്പ്
വെള്ളമുണ്ടയിൽ ഫാമിൽ മൃഗങ്ങൾ പട്ടിണികിടന്ന് ചത്ത സംഭവം കർശന നടപടിയുമായി മൃഗസംരക്ഷണവകുപ്പ്.രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ മൃഗങ്ങളെയും വിറ്റ് ഒഴിവാക്കണമെന്ന് നടത്തിപ്പുകാർക്ക് കർശന നിർദ്ദേശം.ചീഫ് വെറ്റിനറി ഓഫീസർ ഡോ. ജയരാജും സംഘവും നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി മൃഗങ്ങളെ പരിശോധിച്ച് മരുന്ന് നൽകി. എല്ലാ മൃഗങ്ങളും അവശനിലയിൽ ആണെന്നാണ് ഇവരുടെ പരിശോധനയിൽ മനസ്സിലാക്കിയത്.വെള്ളമുണ്ടയിൽ സ്വകാര്യവ്യക്തിയുടെ ഫാമിൽ പട്ടിണികിടന്ന് മൃഗങ്ങൾ ചത്ത സംഭവം വയനാട് വിഷനാണ് റിപ്പോർട്ട് ചെയ്തത്.