അനധിക്യത ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തനം; മൂന്നര ലക്ഷം രൂപ അടക്കാന്‍ ഉത്തരവ്.
മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ ടര്‍ഫ് കോര്‍ട്ടിനാണ് 3,58,260 രൂപ അടക്കാനാണ് മാനന്തവാടി മുനിസിപ്പാലിറ്റി ഉത്തരവിറക്കിയിരിക്കുന്നത്. തുക അടച്ചാലും അനധികൃതമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നടപടി വീണ്ടും ഉണ്ടായേക്കും. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുനിസിപ്പല്‍ സെക്രട്ടറി നടപടി സ്വീകരിച്ചത്. മുനിസിപ്പാലിറ്റിയുടെ യാതൊരു അനുമതിയുമില്ലാതെയാണ് ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍.
അനധികൃതമായതും മുനിസിപ്പല്‍ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്നും, മുനിസിപ്പല്‍ നികുതി വിഭാഗത്തിലേക്കായി 3, 58,260 രൂപ കൂടിശ്ശിഖ ഇനത്തില്‍ അടക്കണമെന്നും കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കൂടാതെ മുനിസിപ്പല്‍ ആക്ട് 532 പ്രകാരം താങ്കള്‍ കുറ്റം ചെയ്തിട്ടുള്ളതും മേല്‍ സാഹചര്യത്തില്‍ നോട്ടീസ് ലഭിച്ച് ഇനിയൊരറിയിപ്പും കൂടാതെ തന്നെ മുനിസിപ്പാലിറ്റിയില്‍ നിന്നും നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും മുനിസിപ്പല്‍ സിക്രട്ടറി ടര്‍ഫ് ഉടമക്ക് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് അനധികൃതമായി പ്രവര്‍ത്തിച്ച പ്രവര്‍ത്തിച്ച ടര്‍ഫ് കോര്‍ട്ടിന് ഒന്നര ലക്ഷത്തോളം രൂപ പിഴ അടക്കാന്‍ ഉത്തരവിട്ടിരുന്നു.പിന്നീട് ഉന്നതരുടെ മൗനാനുവാദത്തോടെ യാതൊരു രേഖയുമില്ലാതെയാണ് പ്രവര്‍ത്തിച്ചതത്രെ.
കഴിഞ്ഞ കോവിഡ് കാലത്ത് എല്ലാ നിയമങ്ങളും ലംഘിച്ച് ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പോലീസ് കേസ്സെടുത്തിരുന്നു.മൂന്നര ലക്ഷത്തിലേറെ രൂപ അടക്കണമെന്നും, മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും
കാണിച്ച് ടര്‍ഫ് കോര്‍ട്ട് ഉടമക്ക് മുനിസിപ്പാലിറ്റി അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഉന്നത ഇടപെടലിലൂടെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.