വിഷു കെങ്കേമമാക്കാന്‍ മലയാളികള്‍ ഒരുങ്ങി
രണ്ട് വര്‍ഷത്തെ കൊവിഡ് പ്രതിസന്ധിക്ക് ശേഷമെത്തിയ വിഷു ആഘോഷമാക്കാന്‍ മലയാളികള്‍. വിഷുതലേന്നായ ഇന്ന് ടൗണുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. പച്ചക്കറി, വസ്ത്ര- പടക്കവിപണികളിലുമാണ് തിരക്കേറിയത്. പ്രതീക്ഷിച്ചതിലും നല്ല വ്യാപാരം നടന്നതായി കച്ചവടക്കാര്‍ പറയുന്നു.കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും വിളവെടുപ്പിന്റെ ഉല്‍സവമായ വിഷു ആഘോഷമാക്കാന്‍ മലയാളികള്‍ക്കായില്ല. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിഞ്ഞെത്തിയ ആദ്യവിഷു കെങ്കേമമാക്കാനാണ് മലയാളികള്‍ ഒരുങ്ങുന്നത്.
ഇതിന്റെ അലകള്‍ ഇന്ന് ജില്ലയിലെ ടൗണുകളില്‍ ദൃശ്യമായിരുന്നു. കൊന്നപ്പൂവുമുതല്‍ വിപണിയിലെത്തി വാങ്ങുന്ന കാഴ്ചയും ഉണ്ടായിരുന്നു. ഇതിനുപുറമെ വസ്ത്രാലയങ്ങള്‍, പച്ചക്കറി കടകള്‍, പടക്ക വിപണി, ബേക്കറി എന്നിവിടങ്ങല്‍ലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉച്ചയ്ക്കും ശേഷം ശക്തമായ മഴപെയ്യുന്നതിനാല്‍ എല്ലാവരും രാവിലെതന്നെ ടൗണുകളിലെത്തി സാധന സാമഗ്രികള്‍ വാങ്ങി മടങ്ങാനുള്ള തിരിക്കുകൂട്ടിലിലായിരുന്നു. ആളുകള്‍ കൂട്ടത്തോടെ ടൗണുകളിലേക്കെത്തിയത് ചിലയിടങ്ങളില്‍ ഗതാഗത കുരുക്കുനും കാരണമായി.