കരുതല്‍ ഡോസ് ഇന്ന് മുതല്‍

0

പതിനെട്ട് വയസ് തികഞ്ഞ എല്ലാവര്‍ക്കും ഇന്ന് മുതല്‍ കരുതല്‍ ഡോസ് വിതരണം ചെയ്യും. സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയാണ് കരുതല്‍ ഡോസ് വിതരണം ചെയ്യുക. രണ്ടാം ഡോസ് വാക്സിനെടുത്ത് 9 മാസം തികഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. കരുതല്‍ ഡോസ് വിതരണം ചെയ്യാനിരിക്കെ കൊവിഡ് വാക്സീനുകളുടെ വില കേന്ദ്ര ആരോഗ്യ മന്ത്രാലയം കുറച്ചു. കോവാക്സിന്‍ , കൊവിഷീല്‍ഡ് വാക്സീന്‍ ഡോസുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 225 രൂപയ്ക്ക് നല്‍കും. നേരത്തെ കോവാക്സിന് 1200 രൂപയും കോവിഷീല്‍ഡിന് 600 രൂപയുമായിരുന്നു വില. കേന്ദ്ര സര്‍ക്കാര്‍ ഭാരത് ബയോടെക്കുമായും സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. കരുതല്‍ ഡോസ് വിതരണം ചെയ്യുമ്പോള്‍ അമിത തുക ഈടാക്കരുതെന്നും കേന്ദ്രം നിര്‍ദേശിച്ചു. പരമാവധി ഈടാക്കാവുന്ന സര്‍വീസ് ചാര്‍ജ് 150 രൂപയായി കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തി.

നേരത്തെ സ്വീകരിച്ച അതേ ഡോസ് തന്നെ ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഇീണകചല്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ കരുതല്‍ ഡോസിന് പുതിയ രജിസ്ട്രേഷന്‍ ആവശ്യമില്ലെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അറിയിച്ചു. കരുതല്‍ ഡോസ് വിതരണത്തിനായുള്ള സംസ്ഥാനങ്ങളിലെ സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ വിളിച്ച ആരോഗ്യ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!