ശാസ്ത്രമേള സംഘടിപ്പിച്ചു
വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ശാസ്ത്ര മേള സംഘടിപ്പിച്ചു. വിവിധ വര്‍ക്കിംഗ് മോഡലുകള്‍ നല്ല നിലവാരം പുലര്‍ത്തി. പുരാവസ്തു ശേഖരം, നാണയശേഖരം, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം തുടങ്ങിയവ ശാസ്ത്രമേളയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമുണര്‍ത്തി. പരിപാടി സ്‌കൂള്‍ മാനേജര്‍ ഫാദര്‍ എബി അലക്സ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. ഫാദര്‍ അനീഷ് മാവേലി പുത്തന്‍പുര, അധ്യാപകരായ ജെസ്സി, മിനു പീറ്റര്‍, ഷിന്റോ ഇ.എ, മെസീന കെ ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.