സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനാധ്യാപിക സലിന്‍ പാല, കായികാധ്യാപകന്‍ കെ.കെ. മുകുന്ദന്‍, സഹാധ്യാപകരായ ഇ അനിത, പി.കെ പുഷ്പവല്ലി, പി.എം.മേരി എന്നിവര്‍ക്ക് അധ്യാപക രക്ഷാകര്‍ത്തൃസമിതിയുടെയും, എസ്.എം.സി യുടെയും ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.പി ഷിജു ഉപഹാരം സമര്‍പ്പിച്ചു. ഡോ.ബാവ കെ.പാലുകുന്ന്, ടി.എം ഹൈറുദ്ദീന്‍, കെ.എസ്.മനോജ് കുമാര്‍, വി.വി സുരേഷ്, സാബു സേവ്യര്‍, പി.കെ.ഫൈസല്‍, വിജി സിബി, ബിജോ പോള്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.