തീപാറുന്ന മത്സരം കാണാന്‍ അവസരമൊരുക്കി ചാന്‍സ്‌ലേഴ്‌സ് ക്ലബ്

0

 

ഐഎസ്എല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടെങ്കിലും ജില്ലയില്‍ തന്നെ ഏറ്റവും വലിയ സ്‌ക്രീന്‍ ഒരുക്കി ആയിരക്കണക്കിനാളുകള്‍ക്ക് തീപാറുന്ന മത്സരം കാണാന്‍ അവസരമൊരുക്കിയത്തിന്റെ സന്തോഷത്തിലാണ് ചാന്‍സ്‌ലേഴ്‌സ് ക്ലബ് വെള്ളമുണ്ട
കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് എഫ്‌സിയുമായുള്ള കലാശ പോരാട്ടം കാണാന്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ ബിഗ് സ്‌ക്രീനാണ് വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ചാന്‍സ് ലേഴ്‌സ് ക്ലബ് ഒരുക്കിയത്. 300 സ്‌ക്വയര്‍ഫീറ്റ് എല്‍ഇഡി സ്‌ക്രീനിലാണ് ആയിരക്കണക്കിന് വരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ ആവേശകരമായ ഫൈനല്‍ മത്സരം വീക്ഷിച്ചത്.

 

വലിയ സ്‌ക്രീന്‍ ആയതിനാല്‍ തന്നെ സ്റ്റേഡിയത്തില്‍ ഇരിക്കുന്ന ആവേശത്തിലായിരുന്നു ഓരോ ഫുട്‌ബോള്‍ പ്രേമിയും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് വൈകുന്നേരത്തോടെ മൈതാനത്തേക്ക് ഒഴുകിയെത്തിയത്. കൊട്ടും പാട്ടുമായി യുവാക്കള്‍ ആവേശം വാനോളം ഉയര്‍ത്തിയായിരുന്നു കളി വീക്ഷിച്ചത്. സ്ത്രീകളും കുട്ടികളും പ്രായമായവരെ കളികാണാന്‍ എത്തിയിരുന്നു. വയനാട് വിഷന്‍ ടെക്‌നിക്കല്‍ ടീം ആണ് എച്ച് ഡി മികവോടെ സിഗ്‌നല്‍ എത്തിച്ചു നല്‍കിയത്..

Leave A Reply

Your email address will not be published.

error: Content is protected !!