മലയാളത്തിളക്കം ഭാഷാ പരിപോഷണ പദ്ധതിക്ക് തുടക്കമായി
മലയാളത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഇവരുടെ പോരായ്മകള്‍ പരിഹരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മലയാളത്തിളക്കം ഭാഷാ പരിപോഷണ പദ്ധതി വെള്ളമുണ്ട എ.യു.പി. സ്‌കൂളില്‍ ആരംഭിച്ചു.ശിശുദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി പിടിഎ പ്രസിഡണ്ട് രഞ്ജിത്ത് മാനിയില്‍ ഉദ്ഘാടനം ചെയ്തു. എച്ച്.എം. പ്രേമലത അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പിടിഎയുടെ സഹകരണത്തോടെ ജനകീയ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളും പ്രദേശവാസികളും പരിപാടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്.അധ്യാപകരായ സലീല, അബ്ബാസ് പി, പിടി സുരേഷ് ബാബു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.