ചുരമേറും ചിരിവരകള്‍ 

കാര്‍ട്ടൂണ്‍ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു.

0

ചുരമേറും ചിരിവരകള്‍ എന്ന പേരില്‍ മാനന്തവാടി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച എകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു.പ്രശസ്ത ചിത്രകാരന്‍ ഷാജി പാമ്പള വരച്ച കാര്‍ട്ടൂണ്‍ ചിത്രങ്ങളാണ് ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശനത്തില്‍ ഉള്ളത്.രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെ കേന്ദ്രികരിച്ച്വരച്ച നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.കേരള ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ്പ്രദര്‍ശനം

ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ മദനന്‍ ഉദ്ഘാടനം ചെയ്തു.സോഷ്യല്‍ മീഡിയയിലും വിവിധ പ്രസിദ്ധീകരണങ്ങളിലുമായി പ്രസിദ്ധികരിച്ച ചിത്രങ്ങളും സര്‍ക്കാര്‍ സാമൂഹ്യ മിഷനു വേണ്ടിയും വരച്ച കാര്‍ട്ടൂണുകളാന്ന് പ്രദര്‍ശനത്തില്‍ ഉള്ളത്. കൊവിഡ് കാലഘട്ടത്തില്‍ ജിവിതത്തിലുണ്ടായ മാറ്റങ്ങളാണ് കാര്‍ട്ടൂണുകളിലെ പ്രധാന പ്രമേയം.കാര്‍ട്ടൂണ്‍ ചിത്രകലാ രംഗങ്ങളില്‍ മുപ്പതു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഷാജി പാമ്പള കഥകള്‍ ലേഖനങ്ങള്‍ എന്നിവയിലൂടെയും സാംസ്‌കാരിക രംഗത്ത് സജീവമാണ്. ‘മലയാളം,’ ന്യൂസ് ബെസ്റ്റ് കാര്‍ട്ടൂണിസ്റ്റ്, സംഭാവന ഫോട്ടോഗ്രഫി പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രദര്‍ശനം 14ന് സമാപിക്കും

Leave A Reply

Your email address will not be published.

error: Content is protected !!