പ്രതിഷ്ഠാദിനവും തിരുവപ്പന തിറ മഹോത്സവും സമാപിച്ചു
മാനന്തവാടി പെരുവക മടപ്പുര ശ്രീമുത്തപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും തിരുവപ്പന തിറ മഹോത്സവും സമാപിച്ചു .ഫെബ്രുവരി 5 ന് പ്രതിഷ്ഠാദിനം നടന്നു. 6 ന് രാവിലെ ബ്രഹ്‌മശ്രീ പെരുകമന ശങ്കരപ്രസാദ് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഗണപതി ഹോമവും തുടര്‍ന്ന് കൊടിയേറ്റവും നടന്നു.ക്ഷേത്രം ഭാരവാഹികളായ എം.പി.ശശികുമാര്‍, ശങ്കരന്‍ മടയന്‍, കെ. കുമാരന്‍, എം.കെ.രാജന്‍, കെ. പ്രതീശന്‍, ലീല കൊല്ലറക്കല്‍, ദീപ പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഫെബ്രുവരി 7 ന് പതിവ് പൂജകള്‍ക്ക് ശേഷം വൈകുന്നേരം മൂന്ന് മണിക്ക് മലയിറക്കല്‍, മുത്തപ്പന്‍ വെള്ളാട്ട്, മലക്കാരി വെള്ളാട്ട് എന്നിവയും രാത്രി 8 മണിക്ക് മലക്കാരി, ഗുളികന്‍ തിറകളും നടന്നു.. പ്രധാന ദിവസമായ ഫെബ്രുവരി 8 ന് രാവിലെ 6.30 ന് തിരുവപ്പനയും ഭഗവതി തിറയും നടന്നു. ഉച്ചയ്ക്ക് 12 മണിക്ക് കൂടിക്കാഴ്ചയോടെ തിറ മഹോത്സവം സമാപിച്ചു.